പള്ളുരുത്തി: ഹരിത സഹകരണം പദ്ധതിയുടെ ഭാഗമായി ഇടക്കൊച്ചി സഹകരണ ബാങ്ക് പുളിമര-പച്ചക്കറിതൈകൾ വിതരണം ചെയ്തു. ബാക് പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യാപിക സ്വപ്നമേരിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാംഗങ്ങളായ അഭിലാഷ് തോപ്പിൽ, ജീജാ ടെൻസൻ, സെക്രട്ടറി പി.ജെ.ഫ്രാൻസിസ്, പി.ഡി.സുരേഷ്, ലില്ലി വർഗീസ്, കെ.എം.മനോഹരൻ തുടങ്ങിയവർ സംബന്ധിച്ചു.