തൃക്കാക്കര : കൊവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ സംസ്കാര ചടങ്ങുകൾ നടത്തി വൈറ്റ്ഗാർഡ് മാതൃകയായി. മലയാളിയായ ബാഗ്ലൂർ സ്വദേശി ഷിജോ ഷൈന്റെ (33) ഇന്നലെ യൂത്ത് ലീഗ് സന്നദ്ധ വിഭാഗമായ വൈറ്റ് ഗാർഡ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ അത്താണി ശ്മശാനത്തിൽ സംസ്കരിച്ചത്. തൃക്കാക്കര നഗരസഭ 37-ാം ഡിവിഷനിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ വാടകക്ക് താമസിക്കുകയായിരുന്നു ഷിജോ. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിവിഷൻ കൗൺസിലർ ഷിമി മുരളിയുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ നിയാസ്, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ സി.എസ് സിയാദ്, വൈറ്റ് ഗാർഡ് അംഗങ്ങളായ പി.എം മാഹിൻകുട്ടി, മുഹമ്മദ് സാബു, കെ.എം ജിയാസ്, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.