കൊച്ചി: കൊവിഡ് അതിജീവനത്തിനു കൈത്താങ്ങായി അംഗ കുടുംബങ്ങൾക്ക് പതിനയ്യായിരം രൂപ വരെ പലിശയില്ലാത്ത വായ്പ നൽകുന്ന മരട് സഹകരണ ബാങ്കിന്റെ കൊവിഡ് വായ്പാ വിതരണം തുടങ്ങി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അംഗം ജയ സുരേന്ദ്രൻ ആദ്യവായ്പ ഏറ്റുവാങ്ങി.ബാങ്ക് പ്രസിഡന്റ് വി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. ആന്റണി മാസ്റ്റർ, സെക്രട്ടറി കെ.ജെ.ഉഷ, പി.ഡി. ശരത്ചന്ദ്രൻ, സി.ആർ.വിജയകുമാർ, കെ.വിജയൻ, പി.കെ.ഷെരീഫ്, അശോകൻ എൻ.ബി., കെ.എം ജലാൽ, ജോർജ് ആശാരിപ്പറമ്പിൽ, ജോസഫ് പള്ളിപ്പറമ്പിൽ, സി.ഇ.വിജയൻ,ധന്യ മണിക്കുട്ടൻ, ടെൽമ ടോമി, റീന വർഗീസ് എന്നിവർ പങ്കെടുത്തു.