cusat

കളമശേരി: കുസാറ്റിലെ അവസാന വർഷ എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, മൂന്നാം സെമസ്റ്റർ എം.ടെക് കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവകലാശാലയുടെ http://estudents.cusat.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ നാലും ആറും സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (ബി.കോം / ബി.ബി.എ) ബിരുദ കോഴ്സുകളുടെ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഓഫീസുമായി ബന്ധപ്പെട്ടാൽ പരീക്ഷാഫലം ലഭ്യമാകുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.