covid

കൊച്ചി: ജില്ലയിൽ 1629 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ ദിവസങ്ങളിൽ കേസുകൾ കുറഞ്ഞു വരുന്നതിന്റെ ആശ്വാസത്തിലാണ് ജില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. ആദിവാസി മേഖലയായ കുട്ടമ്പുഴയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 122 പേർക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.
സമ്പർക്കം വഴി രോഗം ബാധിച്ചവർ 1592 പേരാണ്. ഇതിൽ 20 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം- ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും 20 അന്യസംസ്ഥാന തൊഴിലാളികൾക്കും രോഗം ബാധിച്ചു. 1907 പേർ രോഗ മുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17975 ആണ്.