കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ 4 പേർക്ക് ഡെങ്കിപ്പനി സ്ഥീരികച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി. പി. അവറാച്ചൻ , വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജെ .മാത്യു, ആരോഗ്യ പ്രവൃത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും നടത്തി.ഡോ:രാജിക കുട്ടപ്പൻ , ജെ.എച്ച്.ഐ സണ്ണി , ആശ വർക്കർ അംബിക എന്നിവർ നേതൃത്വം നൽകി.