vegitable-
പിറവം പ്രവാസി കോൺഗ്രസ്‌ കൊവിഡ് ദുരിത ബാധിതർക്ക് നൽകുന്ന പച്ചക്കറിക്കിറ്റുകളുടെ വിതരണോദ്‌ഘാടനം മുൻ എം.എൽ.എ വി.ജെ പൗലോസ് നിർവഹിക്കുന്നു

പിറവം: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ദുരിത ബാധിതർക്കായി പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. പ്രവാസി കോൺഗ്രസ്‌ പിറവം നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.എസ്.ജോബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.ജെ.പൗലോസ് പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി കെ. ആർ.പ്രദീപ്‌ കുമാർ,ഷാജി ഇലഞ്ഞിമറ്റം,സാബു.കെ.ജേക്കബ്, ജില്ലാ പഞ്ചായത്ത്‌ അംഗം എൽദോ ടോം പോൾ, വർഗീസ് തച്ചിലുകണ്ടം, ജെയിംസ് കുറ്റിക്കോട്ടയിൽ, ബൈജു.പി.എബ്രഹാം, വർഗീസ്, പ്രതാപൻ,തുടങ്ങിയവർ പങ്കെടുത്തു.