drugs
ഇബ്രാഹിം കുട്ടി

അങ്കമാലി: കറുകുറ്റിയിൽ രണ്ട് കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ കണ്ണൂർ തളിപ്പറമ്പ് വെള്ളോത കൊഴിപ്രഭാഗത്ത് മൈനാർകരത്ത് വീട്ടിൽ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (31)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ കാക്കനാടുളള ഫ്‌ളാറ്റിലാണ് താമസം. നേരത്തെ പിടികൂടിയ ആബിദ്, ശിവപ്രസാദ് എന്നിവരുടെ കൂട്ടാളിയാണ് ഇയാൾ. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ആലുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ കോടികൾ വിലവരുന്ന മയക്കുമരുന്ന് ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പിക്ക് അപ് വാനിൽ കൊണ്ടുവരുന്ന വഴി കഴിഞ്ഞ ശനിയാഴ്ചയാണ് പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.