അങ്കമാലി:ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ മാത്രം ബുദ്ധിമുട്ടിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും , അവശ്യസാധനങ്ങളുടെ മറവിൽ എല്ലാ വസ്തുക്കളും ഓൺലൈനിൽ കുത്തക കമ്പനികൾ ഡോർ ഡെലിവറി നടത്തുന്നതിനെതിയും എറണാകുളം ജില്ലയിലെ മുഴുവൻ വ്യാപാരികളും നാളെ കടകൾ അടച്ച് പ്രതിഷേധിക്കും. കഴിഞ്ഞ 42 ദിവസമായി ഭൂരിഭാഗം വ്യാപാരികൾക്കും അവരവരുടെ സ്ഥാപനങ്ങൾതുറക്കാൻ സാധിച്ചിട്ടില്ല. വ്യാപാരിവ്യവസായി ഏകോപനസമിതി,വ്യാപാരിവ്യവസായി സമിതി,കേരള മർച്ചന്റ് ചേംബർ ഓഫ് കോമേഴ്‌സ്എന്നീ സംഘടനകൾ സംയുക്തമായാണ് കടയടപ്പ് സമരം നടത്തുന്നത്.അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നില്പ് സമരം സംഘടിപ്പിക്കും. ടി.ബി. ജംഗ്ഷനിൽ അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ ഉദ്ഘാടനം ചെയ്യും.