അങ്കമാലി:ആർ.എസ്.പിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സേവ് ലക്ഷദീപ് ഐക്യദാർഢ്യ ധർണ നടത്തി. ജില്ലാതല ഉദ്ഘാടനം തുറവൂർ ബി.എസ്.എൻ.എൽ ഓഫീസിനു മുമ്പിൽ ആർ.സ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ നിർവ്വഹിച്ചു. വിൻസജോയി അദ്ധ്യക്ഷത വഹിച്ചു. സി.വി .ജോസ് , ഡിൻസ് ജോയി , ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു