s-m
രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ സ്മിത അനിൽകുമാറിന്റെ നേതൃത്വത്തിൽ കാനകളിലെ ചെളി ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ മഴക്കാല പൂർവ ശുചീകരണ യജ്ഞം ആരംഭിച്ചു. വാർഡ് മെമ്പറും ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവുമായ സ്മിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർമാരായ സജി പടയാട്ടിൽ, കുര്യൻപോൾ, ഫെബിൻ കുര്യാക്കോസ്, തൊഴിലുറപ്പ് തൊഴിലാളികൾ,സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മണ്ണ് മൂടി കിടന്ന കാനകൾ വൃത്തിയാക്കുക, റോഡുകളുടെ ഇരുവശവുമുള്ള കാടുകൾ വെട്ടി തെളിക്കുക, വീടുകൾ തോറും കുടുംബശ്രീ അംഗങ്ങളെകൊണ്ട് ബോധവത്കരണം നടത്തുക, പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തും.