കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ ജനവാസ മേഖലയായ തട്ടാംമുഗൾ കനാൽബണ്ട് റോഡിൽ രാത്രിയുടെ മറവിൽ സമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നു. പ്രദേശത്ത് രൂക്ഷഗന്ധം നിലനിൽക്കുകയാണ്. പരിസരത്തെ വീടുകളിലുള്ളവർക്ക് തലകറക്കവും,ഛർദ്ദിയും അനുഭവപ്പെടുന്നുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ സ്ഥലത്തെത്തി കുറ്റവാളികളെ കണ്ടെത്താൻ പൊലീസിന് നിർദ്ദേശം നൽകി. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എച്ച്.സുരേഷ്, ഫാ.ഐസക്ക് പുന്നാശരി തുടങ്ങിയവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.