കിഴക്കമ്പലം: കുന്നത്തുനാട് നിയോജകമണ്ഡലം എം.എൽ.എ ഹെൽപ്പ് ഡെസ്‌കിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽഫോൺ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ 15 പേർക്കാണ് നൽകിയത്. കൺവീനർ നിസാർ ഇബ്രാഹിം ,ചെയർമാൻ പി.പി.രാജൻ, എൻ.എം. കരീം, മൂസാ മാത്രക്കാട്ട്, ടി.എ. റഹിം, ടി. പി. ഷാജഹാൻ, കെ.ഇ. അലിയാർ, സി.എം സത്താർ, മുഹമ്മദ് അലി ഹുസൈൻ ,എം.കെ. കൃഷ്ണൻ കുട്ടി, എം.കെ. സാജൻ, ഹസൈനാർ മനക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.