കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ വകുപ്പ് വഴിയുള്ള ആനുകൂല്യങ്ങൾ ജനസംഖ്യാ അനുപാതത്തിൽ വിതരണം ചെയ്യാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സീറോ മലബാർ സഭയുടെ സംഘടനകളുടെ ഏകോപന സമിതിയുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി കോശി കമ്മറ്റിക്ക് പ്രവർത്തന സൗകര്യം ഒരുക്കണം, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം റൊട്ടേഷൻ അടിസ്ഥാനത്തിലാക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിച്ചു.