അങ്കമാലി :അങ്കമാലി എ.പി.കുര്യൻ സ്മാരക ലൈബ്രറിയിൽ ഇന്ന് ഇ.എം.എസ് സ്മൃതി നടക്കും. സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പാരിപാടിയുടെ ഉദ്ഘാടനം ഇ.എം.എസ് ന്റെ മകൻ ഇ.എം.ശശിയും മരുമകൾ കെ.എസ്.ഗിരിജയും ചേർന്ന് പുസ്തകങ്ങൾ വിതരണം ചെയ്ത് നിർവ്വഹിക്കും. വൈകീട്ട് ഗൂഗ്ൾ മീറ്റ് വഴി ഇ.എം.എസ് അനുസ്മരണം നടക്കും.ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി.ബി.ദേവദർശനൻ പ്രഭാഷണം നടത്തും.