കൊച്ചി: ചെറുകിട വ്യാപാരമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം തേടി നാളെ നടക്കുന്ന സമരത്തിൽ ബേക്കറി ഉടമകളുടെ സംഘനയായ ബേക്ക് കേരളയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഹർത്താലായാലും സമരമായാലും സംഘടനയുടെ സമ്മേളനമാണെങ്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ ബേക്കറികൾ അടച്ചിടരുതെന്നാണ് ബേക്ക് കേരളയുടെ പ്രഖ്യാപിത നയം. എന്നാൽ കൊവിഡ് ലോക്ക്ഡൗണിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ ബേക്കറിമേഖലയേയും വരിഞ്ഞുമുറുക്കിയിരിക്കുകായണ്. ഇത്തരം നിയന്ത്രണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ചെറുകിട വ്യാപാരമേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കേരള ബേക്കേഴ്സ് അസോസിയേഷൻ ജില്ല പ്രസി‌‌ഡന്റ് എം. നൗഷാദ്, ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ സലീം എന്നിവർ ആവശ്യപ്പെട്ടു.