അങ്കമാലി: ഇന്ധനവില വർദ്ധനയ്‌ക്കെതിരെ മൂക്കന്നൂരിൽ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും കോലങ്ങളിൽ ടയർ മാലയണിച്ചു, മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ബേബി, ടി. എം. വർഗീസ്, അഡ്വ. എം. ഒ. ജോർജ്, പി. എൽ ഡേവീസ്, അഡ്വ. എം. പി. ജോൺസൺ, കെ. വി. ബിബിഷ് തുടങ്ങിയവർ സംസാരിച്ചു.