വൈപ്പിൻ : എളങ്കുന്നപ്പുഴ ഗവ:ന്യൂ എൽ പി സ്‌കൂളിലെ കുട്ടികൾക്ക് ടാബ്‌ലറ്റുകൾ കൈമാറി യൂത്ത് കോൺഗ്രസ്. ടാബുകൾ
അദ്ധ്യാപികമാരായ കെ. എ. സാലി, എ. ഡി. ദിവ്യ എന്നിവർ ചേർന്ന് പൊന്നൂസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ.ടറ്റോ ആന്റണിയിൽ നിന്നും ഏറ്റു വാങ്ങി. ചടങ്ങിൽ രക്ഷാധികാരി ദിനേശൻ മാസ്റ്റർ ,ട്രസ്റ്റ് അംഗങ്ങളായ സുബീഷ് ചിത്തിരൻ , കെ. കെ. സുമേഷ്, സി. വി. മഹേഷ്,നിധിൻ ബാബു,നിവിൻ കുഞ്ഞായ്പ്പു,ഷാനൽ സോസ, ടി. ബി.രാഹുൽ തുടങ്ങിയവർ സന്നിഹിതരായി