കാലടി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എച്ച് ഹംസ, ബിജു അറയ്ക്കൽ, അബ്ദുൾ റഹിമാൻ എന്നിവരുടെ ഒമ്പതാം അനുസ്മരണം യോഗം ചേർന്നു. മൂവാറ്റുപുഴ വച്ചുണ്ടായ വാഹനാപകടത്തിലാണ് മൂവരും മരണപ്പെട്ടത്. മണ്ഡലം പ്രസിഡന്റ് വി.വി.സെബാസ്റ്റ്യൻ അദ്ധ്യക്ഷനായ യോഗത്തിൽ അൻവർ സാദത്ത് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ഉണ്ണിക്കൃഷ്ണൻ ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ.പി.ആന്റു, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എ.എ .അജ്മൽ എന്നിവർ സംസാരിച്ചു.