വൈപ്പിൻ: കേന്ദ്രഗവൺമെന്റിന്റെ പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ കോൺഗ്രസ് (ഐ) പള്ളിപ്പുറം നോർത്ത് മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിന്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ ഡി.സി.സി. ജന.സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ജാസ്‌മോൻ മരിയാലയം, കെ.എഫ്.വിൽസൻ, അലക്‌സാണ്ടർ റാൻസൻ, പോൾസൺ മാളിയേക്കൽ വി.എക്‌സ്.റോയി എന്നിവർ സംസാരിച്ചു.