നെടുമ്പാശേരി: കൊവിഡ് ഇളവുകളിൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിവേദനം സമർപ്പിച്ചു. നേരത്തെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ആരാധന നടത്തുന്നതിന് വിശ്വാസികൾ പൂർണമായും സഹകരിക്കുകയും അതിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ശ്ളാഘിക്കുകയും ചെയ്തിട്ടുള്ളതാണ്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് അബ്ദുല്ല മൗലവി, സെക്രട്ടറി സി.എ.മൂസ മൗലവി, ജംഇയ്യത്തുൽ ഉലമ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എൻ.കെ.അബ്ദുൽ മജീദ് മൗലവി, എം.എം. ബാവ മൗലവി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.