bank
ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മാമല സർവീസ് സഹകരണ ബാങ്ക് നൽകുന്ന സ്മാർട്ട് ഫോണുകളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബിജു തോമസ് നിർവഹിക്കുന്നു

തിരുവാണിയൂർ: മാമല സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി. ബാങ്ക് പ്രസിഡന്റ് ബിജു തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എൻ. മോഹനൻ അദ്ധ്യക്ഷനായി. റിൻസ് സി.മാത്യു, ബാബു തച്ചേത്ത്, അനിഷ് ആ​റ്റുപുറത്ത്, എം.കെ. അനിൽകുമാർ, ബിനു പോൾ, ബാങ്ക് സെക്രട്ടറി ഗീത എന്നിവർ പങ്കെടുത്തു.