aiyf
എ.ഐ.വൈ.എഫ് പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: എ.ഐ.വൈ.എഫ് പോത്താനിക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്തത്തിൽ ഒന്നാം ഘട്ടമായി 150 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ് നിർവഹിച്ചു. ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വിൻസൻ ഇല്ലിക്കൽ, ലോക്കൽ സെക്രട്ടറി എൻ.എ. ബാബു, എ.ഐ.വൈ.എഫ് ലോക്കൽ സെക്രട്ടറി ദീപു ദിലീപ്, ടോം മാത്യു, ഗ്രാമപഞ്ചായത്തംഗം മേരി തോമസ്, ടോമി ഏലിയാസ്, മേജോ ജോർജ്ജ്, സാബു തോമസ്, വി ഒ കുറുമ്പൻ, ബിജോ ബിജു, മല്ലിക ഹരിദാസ് എന്നിവർ സംസാരിച്ചു.