മൂവാറ്റുപുഴ: കൊവിഡ് പ്രതിസന്ധിയിൽ നാടിന് കരുത്തായി പ്രവർത്തിക്കുന്ന ആശാവർക്ക് അർഹമായ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ സംസാരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡിനോട് നാം പൊരുതുമ്പോൾ സുത്യർഹമായ പ്രവർത്തനങ്ങൾ ചെയ്യുന്നത് ആശാവർക്കർമാരാണെന്ന് എം.എൽ.എ പറഞ്ഞു. ആശാവർക്കർമാർക്കുള്ള ഓണറേറിയം സംസ്ഥാന സർക്കാരിന്റേതായി 6000 രൂപയും കേന്ദ്ര സർക്കാരിന്റെ 2000 രൂപയുമാണ്. ഇത് അവർ ചെയ്യുന്ന സേവനത്തിന് മതിയായ വേതനമല്ല. ഏറ്റവും അടിയന്തരമായി ആശാവർക്കർമാർക്കുള്ള ഓണറേറിയം വർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ എടുക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.