കാലടി :ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോളിയം വിലവർദ്ധനവിനെതിരെ പ്രതിഷേധം നടത്തി.പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിർണയാധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന് ജനതാദൾ (എസ്) മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എം. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സജീവ് അരീക്കൽ, ടി.പി. കുര്യാക്കോസ്, എൽദോ കിടങ്ങത്ത് ,മേഴ്സി അനിൽകമാർ, ലില്ലി പൗലോസ്, ധനീഷ ഷിജോ എന്നിവർ സംസാരിച്ചു.