petrol

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നലെയും വർദ്ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയും കൂടി​. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 96.28 രൂപയും, ഡീസലിന് 91.72 രൂപയുമാണ്.

ഒരു വർഷത്തിനിടെ ഇന്ധന വില മുപ്പത് രൂപയോളം കൂടി​. കഴിഞ്ഞ മേയിൽ കേരളത്തിലെ പെട്രോൾ വില 71 രൂപയായിരുന്നു. സംസ്ഥാനത്തെ പല ജില്ലകളിലും പ്രീമിയം പെട്രോൾ വില 100 കടന്നു.