
അങ്കമാലി : നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അങ്കമാലി കോതകുളങ്ങര പുത്തൻ വീട്ടിൽ പരേതനായ കേശവൻ നായരുടെ മകൻ പ്രകാശൻ (52) ആണ് ഇന്നലെ രാവിലെ 7.30 ഓടെ മൂക്കന്നൂർ റോഡിൽ കരയാംപറമ്പ് ആദം പബ്ളിക്ക് സ്കൂളിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത് . കോതകുളങ്ങരയിലെ വീട്ടിൽ നിന്ന് മൂക്കന്നൂരിലേക്ക് ജോലിക്ക് പോകുകയായിരുന്നു പ്രകാശൻ. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ : വൈക്കം തലയോലപറമ്പ് കൃഷ്ണപ്രസാദം വിട്ടിൽ സീമ (ഒമാൻ). മക്കൾ പൂജ , പൂർണ്ണിമ.