കൊച്ചി: ട്രോളിംഗ് നിരോധനവും മത്സ്യത്തിന് വിലയും വർദ്ധിച്ചതിനാൽ കോഴിയിറച്ചിയോടാണ് ആളുകൾക്ക് പ്രിയം. കോഴിക്കർഷകരുടെ കാലക്കേടിന് ഇപ്പോൾ കോഴിക്ക് തീരെ വിലയുമില്ല.കോഴിയിറച്ചി പ്രിയർക്ക് ഇപ്പോൾ ലോട്ടറിയടിച്ചതുപോലെ.സാധാരണ ഈ സമയത്ത് സാമാന്യം നല്ല വില ലഭിക്കാറുള്ളതാണ്. ഇത്തവണ നല്ല കച്ചവടമുണ്ടെങ്കിലും കർഷകർക്ക് അതുകൊണ്ട് യാതൊരു ഗുണവുമില്ല. 62 രൂപയ്ക്ക് കർഷകർ നൽകുന്ന ഒരു കിലോ കോഴി കച്ചവടക്കാർ 82 രൂപയ്ക്കാണ് വിൽക്കുന്നത്. ഡ്രെസിംഗ് ചാർജിലൂടെ 10 മുതൽ 12 രൂപ വരെ അധികവും ലഭിക്കും. വിലയില്ലാത്തതിനാൽ നിലവിൽ കോഴി ഉല്പാദനവും കർഷകർ കുറച്ചിട്ടുണ്ട്.കോഴിക്കർഷകർക്കും പിടിച്ചു നിൽക്കണമെങ്കിൽ സർക്കാർ ഇടപടെൽ ആവശ്യമാണ്. ഉത്പാദനച്ചെലവിനെക്കാൾ കുറവാണ് വില്പന വില.