മൂവാറ്റുപുഴ: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികൾക്ക് പരമാവധി ഫീസിളവ് നൽകണമെന്ന് മുസ്ലീ ലീഗ് എറണാകുളം ജില്ലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.സാങ്കേതിക വിദ്യ പഠനം ഓൺലൈനിൽ ഏറെ പ്രയാസകരമാണ്.എന്നാൽ ഭീമമായ ഫീസിൽ നിന്നും വിദ്യാ‌ത്ഥികൾക്ക് അർഹമായ ഇളവുനൽകാൻ കേരള സാങ്കേതിക സർവകലശാലയും കൊച്ചി സർവകലശാലയും ഇതുവരെ തയ്യാറായിട്ടില്ല.ജൂൺ 15നകം ഫീസ് അടക്കാത്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന ബന്ധപ്പെട്ട അധികൃതർ അറിയിച്ചു കഴിഞ്ഞതായി മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് കെ.എം.അബ്ദുൾമജീദും, ജനറൽ സെക്രട്ടറി ഹംസ പാറക്കാട്ടും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും അയച്ച ഇ-മെയിൽ പരാതിയിൽ പറഞ്ഞു. ഒഴിവാക്കാനാകുന്ന പരമാവധി ഫീസ് കുറക്കുകയും ബാക്കി ഫീസ് തവണകളായി അടക്കുന്നതിനും സാവകാശം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.