പെരുമ്പാവൂർ: വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എം.അവറാന്റെ അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച്.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം.സക്കീർഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമാരായ കെ.എൻ.സുകുമാരൻ, ജോജി ജേക്കബ്, അറക്കപ്പടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ: അരുൺ ജേക്കബ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എം.കെ.ഖാലിദ് ,എം.പി.ജോർജ് , രാജു മാത്താറ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ എൽദോ മോസസ് തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അനുശോചനം രേഖപ്പെടുത്തി. ചെയർമാൻ ആർ.എം. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.