അങ്കമാലി: അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി യൂണിറ്റിന്റെ നേതൃത്വത്തിൽ മേഖലയിലെ മുഴുവൻ ബസുടമകളും സ്വന്തം ബസുകളുടെ മുമ്പിൽ കുടുംബങ്ങളോടൊപ്പം പ്രതിഷേധ നില്പസമരം നടത്തി .ഇന്ധന വിലവർദ്ധനവിൽ തകർന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിച്ചു പൊതുഗതാഗതം ശക്തിപ്പെടുത്തുക, ഡീസലിന് സബ്‌സിഡി ഏർപ്പെടുത്തുക, സ്വകാര്യബസ്സുകക്ക് സി.എൻ.ജി ലേക്ക് മാറുന്നതിന് പലിശരഹിത വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രതിഷേധ സമരം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി മേഖല പ്രസിഡന്റ് ഏ.പി. ജിബി ഉദ്ഘാടനം ചെയ്തു.