പറവൂർ: ഡി.വൈ.എഫ്.ഐ പറവൂർ ടൗൺ വെസ്റ്റ് മേഖലാ കമ്മറ്റിയുടെ പരിധിയിലുള്ള പൊതുകിണർ ശുചീകരണ പരിപാടിക്ക് തുടക്കമായി. മേഖലാ വനിത സബ് കമ്മിറ്റിയായ "സമ"യുടെ നേതൃത്വത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം സ്കൂളിന് സമീപമുള്ള പൊതു കിണറാണ് ശുചീകരിച്ചത്. ദേശീയ അദ്ധ്യാപക പുരസ്കാരം ലഭിച്ച എസ്.എൻ.വി സ്കൂൾ പ്രധാനാദ്ധ്യാപകൻ സി.കെ. ബിജു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.ആർ. സജേഷ് കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ, മേഖലാ സെക്രട്ടറി സി.ബി. ആദർശ്, ട്രഷറർ മിജോഷ് എന്നിവർ പങ്കെടുത്തു. നേതാക്കളായ സി എസ്. ഐശ്വര്യ, അനു സുനിൽ, അനുശ്രീ, ഭവ്യ ലക്ഷ്മി, കെ.എസ്. പ്രവിത, വിജി ഷൈജു, അശ്വതി മിജോഷ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.