ഓടക്കാലി: അശമന്നൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ പാലിയേറ്റീവ് രോഗികൾക്കും വാക്സിനേഷൻ ക്യാമ്പ് നടത്തി. ഓടക്കാലി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ വാക്‌സിനേഷൻ സെന്ററിൽ നടത്തിയ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി ഐസക്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
ഡോ: ബിജു വർഗീസിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.180പേർക്ക് വാക്സിനുകൾ നൽകി. കിടപ്പിലായ രോഗികൾക്ക് വീടുകളിൽ ചെന്ന് വാക്സിൻ എടുക്കുന്നതിന് മൊബൈൽ ടീമിന് പഞ്ചായത്ത് രൂപം കൊടുത്തു. ഇന്ന് മുതൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും.