പറവൂർ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് വൃക്ഷ തൈകൾ നട്ടു. കുഞ്ഞിതൈയിലെ ആരാധനാലയങ്ങളും പൊതുസ്ഥലങ്ങളും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായി പുളി, മാവ്, കശുമാവ് ഉൾപ്പെടെ നൂറിൽപ്പരം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് തച്ചിലകത്ത്, ഭരണ സമിതി അംഗങ്ങളായ എ.എസ്. രാഗേഷ്, ശ്യാംലാൽ പടന്നയിൽ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് അനിൽ ഏലിയാസ് എന്നിവർ പങ്കെടുത്തു.