നെടുമ്പാശേരി: അത്താണി - എളവൂർ രാജപാതയുടെ പുനർനിർമ്മാണം പലയിടത്തും അശാസ്ത്രീയമെന്ന് പരാതി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒരു കൊല്ലമായി നടക്കുകയാണ്. നെടുമ്പാശേരി പഞ്ചായത്ത് ഒന്നാം വാർഡായ മള്ളുശേരി കണ്ണാടി വളവ് മുതൽ സെന്റ് മേരീസ് പള്ളി വരെയുള്ള ഭാഗം മണ്ണിട്ടുയർത്തി സിമന്റ്കട്ട വിരിയ്ക്കുന്നതിനാണ് എസ്റ്റിമേറ്റുള്ളത്. എന്നാൽ റോഡിന് ഇരുവശവും കാന നിർമ്മിയ്ക്കുന്നതിനോ, കലുങ്ക് പണിയുന്നതിനോ നടപടിയെടുത്തിട്ടില്ല. നിലവിലുള്ള കലുങ്ക് മണ്ണ് മൂടി ഒഴുക്കുനിലച്ച അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിനിരുവശവും കാനനിർമ്മിയ്ക്കാതെയുള്ള റോഡ് പുനരുദ്ധാരണം അശാസ്ത്രീയമാണെന്നും, പുതിയ കാലം, പുതിയ നിർമ്മാണം എന്ന പൊതുമരാമത്ത് വകുപ്പ് നയം റോഡ് നിർമ്മാണത്തിൽ അട്ടിമറിയ്ക്കപ്പെട്ടിരിയ്ക്കുകയാണെന്നും സി.പി.എം ആരോപിച്ചു.