പറവൂർ: കൊവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം വനിതാ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയപ്പിള്ളി പതിനാലാം വാർഡ് മെമ്പർ ധന്യ ബാബുവാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. പൂയ്യപ്പിള്ളി കൊട്ടക്കാവിൽ പുഷ്ക്കരനാണ് (95) കൊവിഡ് ബാധിച്ച് മരിച്ചത്. മകന് കൊവിഡ് പോസിറ്റീവായതിനാൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. ധന്യ ബാബുവിനോടൊപ്പം യുത്ത്കോൺഗ്രസ് പ്രവർത്തകരായ സനീഷും സന്ദീപും പുഷ്കരന്റെ ബന്ധുവായ അനിലും ചേർന്നാണ് ചെറായിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തിയത്.