പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ മനക്കോടത്ത് മുഴുവൻ കുടുംബങ്ങൾക്കും പലവ്യഞ്ജനങ്ങൾ നൽകി. പതിമൂന്നാം വാർഡ് മെമ്പർ മനോജിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് വാർഡിലെ മുന്നൂറ്റമ്പതോളം വീട്ടുകാർക്ക് പലവ്യഞ്ജനവും പച്ചക്കറികളും നൽകിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ, സി.ഡി.എസ് മെമ്പർ ഷീലകൃഷ്ണകുമാർ, കെ.എസ്. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.