മൂവാറ്റുപുഴ: പശുവിന്റെ വയറിൽ തുളച്ചുകയറിയ ഇരുമ്പ് പൈപ്പ് അഗ്നിശമന സേന നീക്കം ചെയ്തു .വെള്ളിയാഴ്ച രാത്രി 11.45 ഓടെ മടക്കത്താനം പള്ളിക്കാമഠത്തിൽ
പി.എൻ രാജുവിന്റെ നാലു വയസ്സ് പ്രായമുള്ള പശുവിന്റെ വയറിലാണ് രണ്ടിഞ്ചു വണ്ണവും ഒന്നേമുക്കാൽ അടി നീളവുമുള്ള ഇരുമ്പ് പൈപ്പ് തുളച്ചുകയറിയതായി അഗ്നിശമനസേനയെ വിവരം അറിയിക്കുന്നത്. തൊഴുത്തിൽ പശുവിനെ കെട്ടാൻ നിർമ്മിച്ചിരുന്ന കമ്പിക്കുമുകളിലേക്ക് തെന്നി വീണതാകാം എന്നാണ് നിഗമനം.സംഭവമറിഞ്ഞ് തൊടുപുഴയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എ ജാഫർ ഖാന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ബിൽസ് ജോർജ്,വി. മനോജ് കുമാർ, എ. മുബാറക്ക്, വി.കെ മനു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തി പൈപ്പ് നീക്കം ചെയ്തത്.