മൂവാറ്റുപുഴ: കല്ലൂർക്കാട് ഉപജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കൊവിഡ് കാല മാനസിക ആരോഗ്യ സുരക്ഷക്കും സംശയ നിവാരണത്തിനുമായി ഫോൺ ഇൻ പ്രോഗ്രാം ആരംഭിച്ചു. കൊവിഡ് കാല അനുഭവങ്ങളും പ്രശ്‌നങ്ങളും പങ്കുവയ്ക്കാം. കല്ലൂർക്കാട് ബി.ആർ.സിയാണ് അതിജീവനം പരിപാടി സംഘടിപ്പിക്കുന്നത്. കൗൺസിലിംഗ് വിദഗ്‌ദരായ ഡോ.സി.വി.വി.പുലയത്ത്, ഡോ. ജെയിംസ് മണിത്തോട്ടം, ഫസീല അസീസ് എന്നിവരെ ഫോണിൽ വിളിക്കാം. തുടർച്ചയായ 10 ദിവസമാണ് ഇത് ലഭിക്കുന്നത്. ബി.പി.സി റെജികുമാർ പി.എൻ, കോഡിനേറ്റർ കെ.എസ്.റഷീദ എന്നിവർ മേൽനോട്ടം വഹിക്കും.