bus-samaram-
ഇന്ധന വില വർദ്ധനവിനെതിരെ ബസുടമകളും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും പ്രതിഷേധ നില്പ് സമരം നടത്തുന്നു

പിറവം: ഇന്ധന വില വർദ്ധനവിനെതിരെ ബസുടമകളും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അംഗങ്ങളും പിറവം ബസ് സ്റ്റാൻഡിൽ പ്രതിഷേധ നില്പ് സമരം നടത്തി. ബസ് ഉടമകൾ കുടുംബസമേതം നിർത്തിയിട്ട ബസുകൾക്ക് മുന്നിലും അവരവരുടെ വീടുകൾക്ക് മുന്നിലുമാണ് നില്പ് സമരം നടത്തിയത്.കേന്ദ്ര സംസ്ഥാന സർക്കാരുകൾ വർദ്ധിപ്പിച്ച ഇന്ധന നികുതി കുറയ്ക്കുക, എണ്ണകമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക, കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ ക്ഷേമനിധി ഫണ്ടിൽനിന്നും വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. 2020 മാർച്ച് മുതൽ 16 മാസക്കാലമായി ബസുകൾ നിരത്തിലിറങ്ങാതെ കിടക്കുകയാണെന്നും ഉടമകളും തൊഴിലാളികളും മുഴു പട്ടിണിയിലാണെന്നും ഉടമകളേയും തൊഴിലാളികളേയും ആത്മഹത്യയിലേക്ക് തള്ളിവിടാതെ അധികാരികളുടെ ഭാഗത്തുനിന്നും സത്വര നടപടികൾ കൈക്കൊള്ളണമെന്നും പി.ബി.ഒ. എ.പിറവം മേഖലാ പ്രസിഡന്റ് ഏലിയാസ് നാരേക്കാട്ട്,സെക്രട്ടറി ഷൈജു ഭാസ്കരൻ കണക്കൻ ചേരിയിൽ എന്നിവർ ആവശ്യപ്പെട്ടു.