kit

കൊച്ചി: രാഷ്ട്രീയം മറന്ന് യുവാക്കൾ ഒത്തുച്ചേർന്നപ്പോൾ കൊവിഡിൽ ദുരിതത്തിലായ ഇടക്കൊച്ചിയിലെ 600 കുടുംബങ്ങളുടെ പട്ടിണി പമ്പകടന്നു. ഓട്ടോ തൊഴിലാളികൾക്കും കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കും പശ്ചിമകൊച്ചിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണം നൽകുന്ന സോഹിയോൻ ഊട്ടുശാലയിലേക്കും പച്ചക്കറി കിറ്റ് നൽകി.ഇടക്കൊച്ചി സ്വദേശികളായ അഡ്വ. പീറ്റർ ജിബിൻ, അഡ്വ. കെ.പി. ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കൾ കൈക്കോർത്തത്.പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം സിനിമ നടൻ സുധി കോപ്പ നിർവഹിച്ചു. അലോഷ്യസ് പിജെ, സനൽ ജോസഫ് കാനാരി, കാർലോസ് ഫിലിപ്പ്, അജിത്ത് മാത്യു,ഷാരോൺ ആന്റണി,ഷോജി, രാധാകൃഷ്ണൻ, ഷൈജു പാസ്‌കൽ, മാനുവൽ നിസ്ൺ, സലിം അരികനേഴം എന്നിവ പങ്കെടുത്തു.