covid

കൊച്ചി: ജില്ലയിൽ 1539 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.83 ആണ്. 1483 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 45 പേരുടെ ഉറവിടം വ്യക്തമല്ല. നാലു പേർ വിദേശം- ഇതര സംസ്ഥാനത്ത് നിന്നെത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും 13 അന്യസംസ്ഥാന തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. 2718 പേർ രോഗ മുക്തി നേടി. കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16734 ആണ്.

തൃക്കാക്കരയിൽ വാക്സിനേഷൻ കൂട്ടും

തൃക്കാക്കരയിൽ കൊവിഡ് വാക്സിനേഷൻ കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പുനൽകിയതായി പി.ടി തോമസ് എം.എൽ.എ അറിയിച്ചു. ഇൻഫോപാർക്കിനോടനുബന്ധിച്ച് പുതിയവാക്സിനേഷൻ സെന്റർ തുടങ്ങുമെന്ന്മന്ത്രി അറിയിച്ചതായും എം. എൽ.എ.പറഞ്ഞു.ഈ മാസം 21 ന് ശേഷമാകും നടപടി.
കൊവിഡ് വ്യാപനം കൂടുതൽ തൃക്കാക്കരയിലായതിനാൽ അധിക വാക്സിൻ അനുവദിക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.

ആദിവാസി കുടികളിൽ

പരിശോധന തുടരുന്നു

കോതമംഗലത്തെ വാരിയം ആദിവാസി കുടിയിൽ കൊവിഡ് പരിശോധനയ്ക്കായി ഇന്നലെ സാമ്പിളുകൾ ശേഖരിച്ചു. ഫലം വരുന്ന മുറയ്ക്ക് തുടർനടപടികളുണ്ടാകും.

കുട്ടമ്പുഴ ആദിവാസി കുടികളിൽ നിന്നും കോതമംഗലം എഫ്.എൽ.ടി.സിയിലേക്കും ഡി.സി.സികളിലേക്കും മാറ്റിയവരുടെ ആരോഗ്യനിലയിൽ കുഴപ്പങ്ങളൊന്നുമില്ല.

 ഡൊമിസിലറി കേന്ദ്രങ്ങളിൽ ചികിത്സയിലുള്ള ആദിവാസികൾ

(രോഗികൾ, അതിൽ ആദിവാസികൾ എത്ര എന്ന ക്രമത്തിൽ )

കുട്ടമ്പുഴ (82/82)

കോട്ടപ്പടി (47 / 47 )

പിണ്ടിമന (22/20)

കവളങ്ങാട് (47/33)

കീരംമ്പാറ (25/14)

പോത്താനിക്കാട് (19/15)

നെല്ലിക്കുഴി (36/12)

പൈങ്ങോട്ടൂർ (13/12)

വാരപ്പെട്ടി (13/12)