food-supply
എറണാകുളം റീജിയൺ കാനറ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തണൽ പാലിയേറ്റീവ് കെയറുമായി ചേർന്ന് ഭക്ഷണപ്പൊതികൾ വിതരണം കാനറ ബാങ്ക് എറണാകുളം റീജിയണൽ ഹെഡും ഡെപ്യൂട്ടി ജനറൽ മാനേജറുമായ അന്നമ്മ സൈമൺ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എറണാകുളം റീജിയൺ കാനറ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തണൽ പാലിയേറ്റീവ് കെയറുമായി ചേർന്ന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. തെരുവിൽ കഴിയുന്നവർക്കും ദുരിതം അനുഭവിക്കുന്നവർക്കുമാണ് സഹായമെത്തിച്ചത്. കാനറ ബാങ്ക് എറണാകുളം റീജിയണൽ ഹെഡും ഡെപ്യൂട്ടി ജനറൽ മാനേജറുമായ അന്നമ്മ സൈമൺ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ഭക്ഷണവിതരണത്തിൽ ആദ്യ ഭക്ഷണപ്പൊതി കൈമാറി.
ബാങ്ക് ഡിവിഷണൽ മാനേജർ ആർ. പോത്തിരാജ, സീനിയർ മാനേജർമാരായ എസ്. സുനിത, ഷോജോ ലോബോ, മാനേജർമാരായ പി. മനോഹരൻ, കെ. പ്രതാപചന്ദ്രൻ, തണൽ കോർഡിനേറ്റർ നൗഷാദ് തുടങ്ങിവർ സന്നിഹിതരായിരുന്നു.