കളമശേരി: ഏലൂർ നഗരസഭയിലെ 16-ാം വാർഡിൽ അങ്കണവാടിക്ക് സ്വന്തം കെട്ടിടമില്ലതിൽ നാട്ടുകാർക്ക് അമർഷം. വാടക കെട്ടിടങ്ങളിൽ മാറി മാറിയാണ് പ്രവർത്തിക്കുകയാണ്. കെട്ടിടം നിർമ്മിക്കാനുള്ള മൂന്നു സ്ഥലം കൗൺസിലറടക്കം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നിസാരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടസങ്ങൾ സൃഷ്ടിക്കുകയാണെന്ന് കൗൺസിലർ നസീറ റസാക്ക് ആരോപിച്ചു. സൗകര്യങ്ങൾ കുറഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ അങ്കണവാടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മൂന്നു വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എത്രയും വേഗം പരിഹാരം കാണണമെന്ന് കൗൺസിലറും നാട്ടുകാരും ആവശ്യപ്പെട്ടു.