കൊച്ചി:വത്തിക്കാൻ റേഡിയോയുടെ മലയാള വാർത്തവിഭാഗത്തിന്റെ ചുമതല വഹിച്ച ഫാ. വില്യം നെല്ലിക്കൽ 12 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. മാർപ്പാപ്പമാരായ ബനഡിക്ട്, ഫ്രാൻസിസ് എന്നിവരുടെ കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്.വിരമിച്ചശേഷം മാതൃസ്ഥാനപമായ വരാപ്പുഴ അതിരൂപതയിൽ അദ്ദേഹം തിരിച്ചെത്തും. ക്രൈസ്തവ ഭക്തിഗാന സംഗീതത്തിൽ അവഹാഹമുള്ള അദ്ദേഹം നിരവധി ഗാനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. കേരള കത്തോലിക്കാ മെത്രാൻ സമിതി, സി.എ.സി എന്നിവയുടെ ഡയറക്ടർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2009 മുതലാണ് വത്തിക്കാനിൽ പ്രവർത്തനം ആരംഭിച്ചത്.