കൊച്ചി: ഇന്ധന വിലവർദ്ധനക്കെതിരെ ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ നാളെ ധർണ നടത്തും. രാവിലെ 11ന് എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ ജില്ല പ്രസഡന്റ് സാബു ജോർജ് ഉദ്ഘാടനം ചെയ്യമെന്ന് സെക്രട്ടറി കുമ്പളം രവി അറിയിച്ചു.