കോലഞ്ചേരി: കുന്നത്തുനാട്ടിലെ അഗതികൾക്കും, അനാഥർക്കും എം.എൽ.എയുടെ കൈത്താങ്ങ്. ഇതോടൊപ്പം വൃദ്ധസദനങ്ങൾ, കോൺവെന്റുകൾ,ക്ഷേമ സ്ഥാപനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ക്ഷേമ ആശുപത്രികൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുൾപ്പടെ ഭക്ഷ്യധാന്യ ക്കി​റ്റുകൾ വിതരണം ചെയ്യുമെന്ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കി​റ്റുകൾ വിതരണം ചെയ്യുന്നത്. നാല് പേർക്ക് ഒരു കി​റ്റ് എന്ന രീതിയിലാണ് വിതരണം . സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ജൂൺ മാസം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കി​റ്റിലെ അതേ ഇനങ്ങൾ അതേ അളവിൽ ഉൾപ്പെടുത്തിയതാണ് കിറ്റ് .