വൈറ്റില: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് കോഓപ്പറേറ്റീവ സൊസൈറ്റിയുടെ നേതൃത്യത്തിൽ വൃക്ഷത്തൈ നടീലും വിതരണവും നടന്നു.വൈറ്റില കണിയാമ്പുഴ നാരായണനാശാൻ സ്മാരക പാർക്കിനു സമീപം നടന്ന ചടങ്ങ് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ വൃക്ഷത്തൈ നട്ടു ഉദ്ഘാടനംചെയ്തു.സംഘം പ്രസിഡന്റ് പി.ബി.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ അഡ്വ.കെ. ഡി. വിൻസെന്റ് , പി.ബി.സുധീർ, പി. ശ്രീകല എന്നിവർ പങ്കെടുത്തു.