പട്ടിമറ്റം: അറയ്ക്കപ്പടി ജയഭാരത് എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. അഡ്വ. എൽദോസ് പി. കുന്നപ്പിള്ളി എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ. ബി.ഹമീദ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.ഷമീർ കെ.മുഹമ്മദ്, കെ.എൻ. സുകുമാരൻ, ടി.എം. കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.