eisher

കൊവിഡ് മഹാമാരി വന്ന ശേഷം ആഗോളതലത്തിൽ തന്നെ വാഹന വിപണിക്ക് കഷ്ടകാലമാണ്. ആ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയിൽ ഐഷർ ആംബുലൻസുമായി വിപണിയിലെത്തി. ആട്ടോമൊബൈൽ കമ്പനികൾ തന്നെ ഇറക്കുന്ന ആംബുലൻസുകൾ രാജ്യത്ത് കുറവാണ്. ആ കുറവ് മുതലെടുക്കൽ തന്നെയാണ് ഐഷർ ലക്ഷ്യം.

അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ച് രോഗിക്കും ഡ്രൈവർക്കും സുഖദമായ യാത്ര പ്രദാനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും മൊബൈൽ മെഡിക്കൽ യൂണിറ്റായി ഉപയോഗപ്പെടുത്താവുന്ന ഐഷർ സ്കൈലൈൻ ആംബുലൻസിൽ ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. നാഷണൽ ആംബുലൻസ് കോഡ് എ.ഐ.എസ് 125 മാനദണ്ഡം ഇത് പാലിക്കുന്നു.

കൊവിഡ് സുരക്ഷ കണക്കിലെടുത്ത് ഡ്രൈവർ കാബിൻ പ്രത്യേകമായ സൗകര്യങ്ങളുണ്ട്. രാജ്യത്തെ ഏറ്റവും സുരക്ഷിതായ ആംബുലൻസാണിതെന്ന് ഐഷർ പറയുന്നു. നാലു വീലിലും ഡിസ്ക് ബ്രേക്കാണ്. പോരാത്തതിന് ഡി.ആർ.എൽ ഹെഡ്ലൈറ്റുകളും. ലൊക്കേഷൻ ട്രാക്കിംഗും ജിയോ ഫെൻസിംഗും ബിൽറ്റ് ഇൻ ഫീച്ചറാണ്. എ.സി., നോൺ എ.സി വേരിയന്റുകളുണ്ട്. ടിൽറ്റബിൾ ഡ്രൈവർ കാബിനുള്ള രാജ്യത്തെ ഏക ആംബുലൻസാണ് ഇത്.

പേഷ്യന്റ് ട്രാൻസ്പോർട്ട് (ടൈപ്പ് ബി), പേഷ്യന്റ് ട്രാൻസ്പോർട്ട് ലൈഫ് സപ്പോർട്ട് (ടൈപ്പ് സി), അഡ്വാൻസ് ലൈഫ് സപോർട്ട് (ടൈപ്പ് ഡി) എന്നിങ്ങിനെ വിവിധ തരത്തിൽ ഉപയോഗപ്പെടുത്താവുന്ന മൂന്ന് മോഡലുകളാണ് ലഭ്യം.

ഐഷർ ഇ 366 ബി​.എസ്. ആറ് എൻജി​നാണ് ഈ ആംബുലൻസി​ന് കരുത്ത് പകരുന്നത്. 20 ലക്ഷം മുതൽ 25.5 ലക്ഷം വരെയാണ് വി​ല.

സവി​ശേഷതകൾ

 റോഡ് കണ്ടീഷൻ അനുസരിച്ച് മൈലേജ് മെച്ചപ്പെടുത്താവുന്ന ഈകോ, ഈകോ പ്ളസ് എന്നീ രണ്ട് മോഡുകളിൽ ഓടിക്കാനാകും.

 ഓട്ടോ ലോഡിംഗ് സ്ട്രെച്ചറുകൾ

 270 ഡി​ഗ്രി​യി​ൽ തുറക്കാവുന്ന പി​ൻഡോറുകൾ

 ഓക്സിജൻ സിലണ്ടർ പുറത്ത് ഘടിപ്പിക്കാൻ സൗകര്യം.

 ഗുരുതര രോഗികൾക്ക് ഉപകാരപ്പെടുന്ന മെഡിക്കൽ ക്യാബിനറ്റ്

 പിന്നിൽ ഡോക്ടർക്ക് സീറ്റ് ബെൽറ്റോടുകൂടിയ സീറ്റ്